സീനിയർ സിറ്റിസണ്‍സ് അസോസിയേഷൻ സംസ്ഥാന വാർഷിക സമ്മേളനം
12:13 AM Jun 22, 2019 | Deepika.com
മൂവാറ്റുപുഴ : ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസണ്‍സ് അസോസിയേഷൻ സംസ്ഥാന വാർഷിക സമ്മേളനം ഇന്നു നടക്കും. രാവിലെ 10നു നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എൽദോ ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രഫ. എൻ.പി വർഗീസ് അധ്യക്ഷത വഹിക്കും. എൽദോ മാർ ബസേലിയോസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ബേബി എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തും.