ടോ​വി​നോയ്ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പൊള്ളലേറ്റു

12:13 AM Jun 22, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ന​​​ട​​​ന്‍ ടോ​​​വി​​​നോ തോമസിന് സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ പ​​​രി​​​ക്ക്. കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റി​​​ക്കാ​​​ട്ടു​​​ര്‍ ഭാ​​​ഗ​​​ത്ത് എ​​​ട​​​ക്കാ​​​ട് ബ​​​റ്റാ​​​ലി​​​യ​​​ൻ 06 എ​​​ന്ന​​​ സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ടോ​​​വി​​​നോ​​​യ്ക്ക് പൊ​​ള്ള​​ലേ​​​റ്റ​​​ത്.

ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. നാ​ലു വ​ശ​ത്തു​നി​ന്നും തീ ​ഉ​പ​യോ​ഗി​ച്ചു​ള്ള രം​ഗ​ങ്ങ​ളാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ച​ത്. ഡ്യൂ​പ്പി​നെ വ​യ്ക്കാ​മെ​ന്ന് സം​വി​ധാ​യ​ക​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ടോ​വി​നോ ഡ്യൂ​പ്പി​ല്ലാ​തെ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. താരത്തിന്‍റെ കൈ​ക്ക് പൊ​ള്ള​ലേ​റ്റെ​ങ്കി​ലും സാ​ര​മു​ള്ള​ത​ല്ല എ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ന​വാ​ഗ​ത​നാ​യ സ്വ​പ്‌​നേ​ഷ് കെ. ​നാ​യ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍ 06.