തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്തൂർ നഗരസഭയിലെ ബക്കളത്തുള്ള പാർത്ഥ കണ്വൻഷൻ സെന്റർ ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്, അസിസ്റ്റന്റ് എൻജിനിയർ കലേഷ്, ഗ്രേഡ് വണ്‍ ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസർ (വിജിലൻസ്), ഉത്തരമേഖല നഗരകാര്യ ജോയിന്റ് ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വ്യവസായിയുടെ ആത്മഹത്യ: നാല് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
01:38 AM Jun 21, 2019 | Deepika.com