തിരുവനന്തപുരം: നൂറിന്റെ നിറവിലെത്തിയ കെ.ആർ ഗൗരിയമ്മക്ക് നിയമസഭയുടെ ആദരം. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. ഗൗരിയമ്മയോടുള്ള ആദരസൂചകമായി നിയമസഭയുടെ ഇന്നത്തെ സമ്മേളനം വേണ്ടെന്നുവയ്ക്കാനും തീരുമാനിച്ചു.
സ്പീക്കറുടെ ഈ അഭിപ്രായങ്ങളോട് യോജിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഗൗരിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷത്തിൽ സഭയിലെ കൂടുതലാളും പങ്കെടുക്കുന്ന സാഹചര്യത്തിൽ അവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ചത്തെ സഭാസമ്മേളനം മാറ്റിവയ്ക്കാമെന്ന് നിർദേശിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്താങ്ങി. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന സ്വകാര്യ ബില്ലുകൾ ജൂലൈ അഞ്ചിനു പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു.
ഗൗരിയമ്മയ്ക്ക് ആദരം; ഇന്നു നിയമസഭ ചേരില്ല
01:23 AM Jun 21, 2019 | Deepika.com