ആലപ്പുഴ: ജെഎസ്എസ് ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന സമ്മേളത്തിൽ കെ.ആർ. ഗൗരിയമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നിർവഹിക്കും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭാ പ്രസംഗങ്ങൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യും.
മന്ത്രിമാരായ ഡോ.തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ, മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ആലപ്പുഴ വടക്കേ മഹൽ ഇമാം ഹർഷിദ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി വേദാമൃത ചൈതന്യ എന്നിവർ സന്ദേശം നൽകും.
കെ.ആർ. ഗൗരിയമ്മയുടെ ജന്മശതാബ്ദിക്ക് ഇന്നുതുടക്കം
01:23 AM Jun 21, 2019 | Deepika.com