മൂവാറ്റുപുഴ: കെസിഎസ്എൽ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഇന്നു നടക്കും. കെസിഎസ്എൽ കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിനു മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
കെസിഎസ്എൽ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ റവ. ഡോ. കുര്യൻ തടത്തിൽ, കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. സ്റ്റാനിസ്ലാവൂസ് കുന്നേൽ, സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് മാത്യു, സംസ്ഥാന ട്രഷറർ മനോജ് ചാക്കോ, രൂപത ഡയറക്ടർ ഫാ. സിറിയക് കോടമുള്ളിൽ, നിർമല എച്ച്എസ്എസ് പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം, രൂപത പ്രസിഡന്റ് ജിജോ മാനുവൽ, രൂപത ചെയർമാൻ ജോർജി സാജു എന്നിവർ പ്രസംഗിക്കും.
ഓരോ യൂണിറ്റിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണവും കെസിഎസ്എൽ കോതമംഗലം രൂപത മാർഗരേഖ പ്രകാശനവും രൂപതയിലെ കെസിഎസ്എൽ എൽപി വിഭാഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.
കെസിഎസ്എൽ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഇന്ന്
12:48 AM Jun 21, 2019 | Deepika.com