കല്ലട ബസ് പീഡനശ്രമം: വനിത കമ്മീഷൻ കേസെടുത്തു
12:48 AM Jun 21, 2019 | Deepika.com
തേഞ്ഞിപ്പലം: കല്ലട ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസഫൈനിന്റെ നിർദേശ പ്രകാരമാണ് നടപടി. ബസ് ഉടമയെ വിളിച്ചു വരുത്തി വിശദീകരണം തേടും. സ്ത്രീകൾക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു കമ്മീഷൻ പരിശോധിക്കും- ജോസഫൈൻ പറ ഞ്ഞു.