ജില്ലാ പ്രസിഡന്റുമാരെ നീക്കാനാവില്ല: ജയരാജ് എംഎൽഎ
12:48 AM Jun 21, 2019 | Deepika.com
കോട്ടയം: കേരള കോണ്ഗ്രസ് -എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റുമാരായ കെ.ജെ. ദേവസ്യ (വയനാട്) ടി. എം. ജോസഫ് (കോഴിക്കോട്) എന്നിവരെ പുറത്താക്കിയെന്ന വാർത്ത ഏറ്റവും വലിയ തമാശയാണെന്നു ഡോ.എൻ. ജയരാജ് എംഎൽഎ. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒരാളെ നീക്കം ചെയ്യാൻ ഭരണഘടനാപരമായ നടപടിക്രമങ്ങളുണ്ട്. യോജിപ്പിന്റെ അന്തരീക്ഷത്തിനു പരമാവധി ശ്രമിക്കണമെന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ അഭ്യർഥന വന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ സമീപനം സ്വീകരിക്കുന്നതു നിക്ഷിപ്ത താൽപര്യങ്ങളോടെയാണ്-അദ്ദേഹം പറഞ്ഞു.