കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് എം 49-ാം ജന്മദിന സമ്മേളനം ഇരുവിഭാഗങ്ങളും കോട്ടയം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടത്തും.തിരുവനന്തപുരത്ത് എൽഎംഎസ് ഓർഫനേജിലെ കുരുന്നുകൾക്കൊപ്പം ആഘോഷിക്കും. സജി മഞ്ഞക്കടന്പിൽ അധ്യക്ഷതവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും.
കോട്ടയത്തു ജന്മദിനാഘോഷം ഇന്ന് 10.30നു കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തും. വൈസ് പ്രസിഡന്റ് ജോസഫ് സൈമണ്‍ അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. തിരുനക്കരയിൽ ഗാന്ധിപ്രതിമയ്ക്കു മുന്നിൽരക്തപ്രതിജ്ഞഎടുക്കും. സാജൻ തൊടുക പ്രസംഗിക്കും.
യൂത്ത് ഫ്രണ്ട് -എം ജന്മദിനസമ്മേളനം രണ്ടിടത്ത്
12:48 AM Jun 21, 2019 | Deepika.com