തിരുവനന്തപുരം: കെ.ആർ. നാരായണൻ എൻഡോവ്മെന്റ് ഫോറം കവിതയ്ക്കും ലേഖനത്തിനും നല്കുന്ന പുരസ്കാരങ്ങൾ സമ്മാനിച്ചു. ഫോറം പ്രസിഡന്റ് പാലോട് വാസുദേവൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ അവാർഡുകൾ വിതരണം ചെയ്തു.
കെ.ആർ. നാരായണൻ പുരസ്കാരം ഹരിശ്ചന്ദ്ര ബാബുവും ചിത്തിര തിരുനാൾ പുരസ്കാരം പ്രഫ. സി.പി. ശ്രീകണ്ഠൻനായരും ചങ്ങന്പുഴ കൃഷ്ണപിള്ള പുരസ്കാരം ഷാമിലയും ഡി. വിനയചന്ദ്രൻ പുരസ്കാരം കരുമം നീലകണ്ഠനും വിശുദ്ധ ചാവറയച്ചൻ പുരസ്കാരം തലയിൽ മനോഹരനും നേടി. ലേഖന മത്സര പുരസ്കാരം ഡോ. എസ്. മിനിക്ക് ലഭിച്ചു.
പുരസ്കാരങ്ങൾ സമ്മാനിച്ചു
12:40 AM Jun 21, 2019 | Deepika.com