കൊച്ചി: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വ്യക്തിപരമായ വിഷയമാണിതെന്നും രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കേണ്ട കാര്യമില്ലെന്നും പരാതിയിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കാർട്ടൂണ്‍ വിവാദത്തിൽ സർക്കാർ പറയുന്നതുപോലെ അക്കാഡമിക്കു പ്രവർത്തിക്കാനാകില്ലെന്നു കാനം പറഞ്ഞു. പുരസ്കാരം പിൻവലിക്കണമെന്നു പറയാൻ മന്ത്രിക്ക് അധികാരമില്ല. കാർട്ടൂണിന് പുരസ്കാരം നൽകിയത് ജൂറിയാണ്. പുരസ്കാരം പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞാൽ പിന്നെ ഈ ജൂറിക്കും അക്കാഡമിക്കും എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.
ബിനോയ് കോടിയേരിക്ക് എതിരായ കേസ് വ്യക്തിപരമായ വിഷയം: കാനം
12:40 AM Jun 21, 2019 | Deepika.com