തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.ce e.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്നലെ വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
ഒന്നാം ഘട്ട അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ് 21 മുതൽ 26 വൈകുന്നേരം അഞ്ചിനകം ഒടുക്കേണ്ടതാണ്. ഫീസ് ഓണ്‍ലൈൻ പേയ്മെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഒടുക്കണം.
ആദ്യഘട്ട അലോട്ട്മെന്റിൽ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടണം.
നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.
അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിനു അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഡെപ്പോസിറ്റ് അടയ്ക്കേണ്ട.എംബിബിഎസ്/ബിഡിഎസ് കോഴ്സുകളുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടി ക്രമങ്ങളും എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങളും 27ന് ആരംഭിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂലൈ നാലിനു പ്രസിദ്ധീകരിക്കും. ഫോണ്‍: 0471-2332123, 2339101, 102, 103, 104.
പ്രഫഷണൽ ഡിഗ്രി കോഴ്സുകൾ: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
12:40 AM Jun 21, 2019 | Deepika.com