തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2019-20 വർഷത്തേക്കുളള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. 2019-20 അധ്യയന വർഷത്തിൽ എസ്എസ്എൽസി കാഷ് അവാർഡ് പ്ലസ് വൺ/ബിഎ/ബികോം/ബിഎസ്സി/എംഎ/എംകോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല).
എംഎസ്ഡബ്ലിയു/ എംഎസ്സി /ബിഎഡ്/ എൻജിനിയറിംഗ്/എംബിബിഎസ്/ബിഡിഎസ്/ഫാംഡി/ബിഎസ്സി നഴ്സിംഗ്/ പ്രഫഷണൽ പി.ജി കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ ടിടിസി/ ബിബിഎ/ ഡിപ്ലോമ ഇൻ നഴ്സിംഗ്/ പാരാ മെഡിക്കൽ കോഴ്സ്/ എംസിഎ/ എംബിഎ/ പിജിഡിസിഎ/എൻജിനിയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രികൾച്ചറൽ /വെറ്ററിനറി/ ഹോമിയോ/ ബിഫാം/ ആയുർവേദം/ എൽഎൽബി/ ബിബിഎം/ ഫിഷറീസ്/ ബിസിഎ /ബിഎൽഐഎസ്സി /എച്ച്ഡിസി ആൻഡ് ബിഎം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്/ സിഎ ഇന്റർമീഡിയേറ്റ് കോഴ്സുകൾക്ക് പഠിക്കുന്നവർ യോഗ്യതാ കോഴ്സിനുളള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.
(പോളിടെക്നിക് ഗ്രാന്റ് ആദ്യ വർഷം അപേക്ഷിക്കുന്നവർ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ബിഎഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ബിരുദത്തിന്റെ മാർക്ക് ലിസ്റ്റും ഹാജരാകണം). കുട്ടിയുടേയോ പദ്ധതിയിൽ അംഗമായ തൊഴിലാളിയുടേയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ്, ടെലിഫോൺ നമ്പർ സഹിതം ഓഗസ്റ്റ് 30നകം ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ലേബർ വെൽഫയർ കമ്മിഷണർ അറിയിച്ചു.
മുൻ അധ്യയന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുളള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ നൽകണം. ഫോം തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽവിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22x10 സെന്റിമീറ്റർ വലിപ്പമുളള കവർ സഹിതം അപേക്ഷിക്കണം. ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ നിന്നും നേരിട്ടും ലഭിക്കും.
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
12:40 AM Jun 21, 2019 | Deepika.com