15 കർഷകർ ആത്മഹത്യ ചെയ്തെന്നു മന്ത്രി സുനിൽകുമാർ
12:53 AM Jun 20, 2019 | Deepika.com
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇടുക്കി ജില്ലയിൽ 10 വയനാട്ടിൽ അഞ്ച് ഉൾപ്പെടെ 15 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. ഇടുക്കി ജില്ലയിൽ ഒൻപതു കർഷകരുടെ ആശ്രിതർക്ക് 29 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിലെ സഹായ വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.