ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി: സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നു രമേശ് ചെന്നിത്തല
12:53 AM Jun 20, 2019 | Deepika.com
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷന്റെ മകൻ ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളുടെ മുന്നിൽ ബോധ്യപ്പെടുത്തണം. സിപിഎമ്മിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.