തിരുവനന്തപുരം: കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളിലായി 76 ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺ ലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രോസ്പെക്റ്റസ്സും മാർഗനിർദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും det.kera la.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും ലഭ്യമാണ്. (https://iti admissions.ke rala.gov.in ) വെബ്സൈറ്റിലുള്ള അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽതന്നെ ഓൺലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നല്‍കിയശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐടിഐയുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, കൗൺസലിംഗ് തീയതി എന്നിവ പരിശോധിച്ച് കൗൺസലിംഗിന് ഹാജരാകാം.
റാങ്ക് ലിസ്റ്റുകൾ ഐടിഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നതുമുതൽ കൗൺസലിംഗ് വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേസമയത്ത് അഡ്മിഷന് നടക്കുന്നതിനാൽ അപേക്ഷിച്ച എല്ലാ ഐടിഐകളിലും കൗൺസലിംഗിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്കു സാധിച്ചെന്നുവരില്ല. അതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തെരഞ്ഞെടുക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്നു മുതല്‍. അവസാനതീയതി 29. അഡ്മിഷന് ക്ലോസിംഗ് തീയതി 30.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, കൗൺസലിംഗ് തീയതി എന്നിവ അതാത് ഐടിഐകളിൽ പ്രസിദ്ധികരിക്കും.
സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈനില്‍ ഇന്നു മുതല്‍ അപേക്ഷിക്കാം
12:32 AM Jun 20, 2019 | Deepika.com