അങ്കമാലി: വിവിധ സാങ്കേതിക കോഴ്സുകളിൽ പഠനം കഴിഞ്ഞവർക്കും അവസാനവർഷ വിദ്യാർഥികൾക്കുമായി മൂക്കന്നൂർ ബാലനഗർ ഐടിസിയിൽ 26നു രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.
സ്വകാര്യ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടെ മുപ്പതിലധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അഞ്ഞൂറോളം ജോലി ഒഴിവുകളുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണെന്ന് ഐടിസി പ്രിൻസിപ്പൽ ബ്രദർ സൈമൺ സിഎസ്ടി അറിയിച്ചു. ഫോൺ: 815791 1031, 9809355398.
ബാലനഗർ ഐടിസിയിൽ തൊഴിൽമേള
12:16 AM Jun 20, 2019 | Deepika.com