തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കു സ്വയംതൊഴിൽ ചെയ്യുന്നതിന് അവരവരുടെ സർവീസ് ഏരിയാ ബാങ്കുകളിലേക്ക് (ഗുണഭോക്താക്കൾ ആവശ്യപ്പെടുന്ന സർവീസ് ഏരിയാ ബാങ്കുകളിലേക്ക്) വായ്പയ്ക്കായി ശിപാർശ ചെയ്യാൻ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. കോർപറേഷന്റെ ശിപാർശപ്രകാരം ബാങ്കുകളിൽ നിന്നു ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന വായ്പയ്ക്ക് ആനുപാതികമായ സബ്സിഡി വികലാംഗക്ഷേമ കോർപറേഷൻ അനുവദിക്കും.
18 വയസിന് മുകളിൽ പ്രായമുള്ളവരും (ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 14 വയസിന് മുകളിൽ പ്രായമുള്ളവരുടെ രക്ഷിതാക്കൾക്കും), 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവരുമായ ഭിന്നശേഷിക്കാരായിരിക്കണം അപേക്ഷകർ. വിവരങ്ങൾക്ക് ഫോൺ: 0471-2347768, 2347152, 2347153, 2347156. www.hpwc.kerala.gov.in. ഇ-മെയിൽ: kshpwc2017@gma il.com.
ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപവരെ സബ്സിഡി: അപേക്ഷ ക്ഷണിച്ചു
12:16 AM Jun 20, 2019 | Deepika.com