ആലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം നാളെ നടക്കും. സൗമ്യയുടെ ഭർത്താവ് ലിബിയയിലുള്ള സജീവ് ഇന്നു നാട്ടിലെത്തും. സംസ്കാരം നാളെ രാവിലെ 10നു ശേഷം വീട്ടുവളപ്പിൽ നടക്കും.
ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം നാളെ രാവിലെ ഒന്പതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ച ശേഷം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഉൗപ്പൻതറ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.
സൗമ്യയുടെ സംസ്കാരം നാളെ
01:35 AM Jun 19, 2019 | Deepika.com