തിരുവനന്തപുരം: സ്കൂളിനു സമീപത്ത് സ്ഥാപിച്ചിട്ടുള്ള സ്റ്റേ വയറുകളും മറ്റ് വൈദ്യുതി സജ്ജീകരണങ്ങളും പോസ്റ്റുകളും കുട്ടികൾക്ക് അപകടം വരുത്തുന്ന വിധത്തിലല്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശിച്ചു. ഇവയൊന്നും കുട്ടികൾക്ക് അപകടം സൃഷ്ടിക്കുന്ന വിധത്തിലല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. സ്റ്റേ വയറുകളും മറ്റ് വൈദ്യുതി ഉപകരണങ്ങളും സ്കൂളിനു സമീപം സ്ഥാപിക്കുമ്പോൾ കുട്ടികൾക്ക് അപകടം വരുത്തുന്ന രീതിയിലല്ലെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്തെ എല്ലാ വൈദ്യുത വകുപ്പ് എൻജിനിയർമാരും ഇക്കാര്യം കർശനമായി പാലിക്കുന്നതിന് വൈദ്യുത ബോർഡ് ചെയർമാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
കൂടാതെ സ്കൂൾ പരിസരത്തുള്ള ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും വേലി കെട്ടിത്തിരിച്ച് സുരക്ഷിതമാക്കുന്നതിനും നടപടി സ്വീകരിക്കണം. മലപ്പുറം ജില്ലയിലെ കീഴ്മുറി മൊറയൂർ എഎംഎൽപി സ്കൂൾ പിടിഎ പ്രസിഡന്റ് നൽകിയ പരാതിയിന്മേലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്കൂൾ പരിസരത്തെ സ്റ്റേ വയറുകൾ നീക്കണം: ബാലാവകാശ കമ്മീഷൻ
01:34 AM Jun 19, 2019 | Deepika.com