തിരുവനന്തപുരം: കേരള കോണ്ഗ്രസ്- എമ്മിലെ പ്രശ്നത്തിൽ യുഡിഎഫ് ഇടപെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ. എം.കെ. മുനീർ എന്നിവർ ഇന്നലെ പി.ജെ. ജോസഫുമായി ചർച്ച നടത്തി. പാർട്ടിയിലെ പ്രശ്നം വഷളാക്കി യുഡിഎഫിലെ പ്രശ്നമാകാതിരിക്കാനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്.
ജോസ് കെ. മാണിയുമായും നേതാക്കൾ ചർച്ച നടത്തും. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യതയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് പ്രധാനമായും നേതാക്കൾ ശ്രമിക്കുന്നത്. പ്രശ്നപരിഹാരത്തിനായി നേതാക്കൾ പ്രത്യേക ഫോർമുലയൊന്നും മുന്നോട്ടുവച്ചിട്ടില്ല.
കേരള കോണ്ഗ്രസ്- എം പ്രശ്നത്തിൽ യുഡിഎഫ് ഇടപെടുന്നു
01:34 AM Jun 19, 2019 | Deepika.com