തൊടുപുഴ: ജോസ് കെ.മാണിയെ കേരള കോൺഗ്രസ് -എം പാർട്ടി ചെയർമാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള തൊടുപുഴ മുട്ടം മുൻസിഫ് കോടതിയുടെ ഉത്തരവ് പുറത്തിറങ്ങി.
ചെയർമാനെന്ന നിലയിലുള്ള അധികാരങ്ങൾ ജോസ് കെ. മാണി വിനിയോഗിക്കരുതെന്നു ചൂണ്ടിക്കാട്ടിയാണ് മുൻസിഫ് കോടതി തെരഞ്ഞെടുപ്പ് താത്കാലികമായി സ്റ്റേ ചെയ്തത്. സംസ്ഥാന സമിതിയംഗങ്ങളായ ഫിലിപ്പ് ചേരിയിൽ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയെത്തുടർന്ന് തിങ്കളാഴ്ചയാണ് കോടതി ഇടപെടലുണ്ടായത്.
സ്റ്റേ ഉത്തരവ് പുറത്തിറങ്ങി
01:34 AM Jun 19, 2019 | Deepika.com