കോട്ടയം: നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് സെമിനാരിയുടെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ കോട്ടയം പഴയ സെമിനാരിയിൽ നടക്കും. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ അധ്യക്ഷത വഹിക്കും. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.
സെമിനാരി വൈസ് പ്രിൻസിപ്പൽ ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, വൈദിക സെക്രട്ടറി റവ.ഡോ. എം.ഒ. ജോണ്‍, ബിജു ഉമ്മൻ, പഴയ സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, റവ.ഡോ. റെജി മാത്യു, റവ.ഡോ. ബിജേഷ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. രാവിലെ ഒന്പതിനു റവ.ഡോ. കെ.എം. ജോർജ് ധ്യാനം നയിക്കും. സിന്പോസിയം റവ.ഡോ. ജേക്കബ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.പി. മത്തായി, ജെറി വർഗീസ്, ബ്ലസൻ ഫിലിപ്പ്, ജേക്കബ് ജി. സൂരജ്, മാത്യു ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 1995ൽ ഭിലായിയിൽ ആരംഭിച്ച സെന്റ് തോമസ് ഓർത്തഡോക്സ് സെമിനാരി 1999ലാണ് നാഗ്പുരിലേക്ക് മാറ്റി സ്ഥാപിച്ചത്.
നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് സെമിനാരി രജതജൂബിലി ഉദ്ഘാടനം നാളെ
01:34 AM Jun 19, 2019 | Deepika.com