കൊച്ചി : കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്പറേഷന് ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചതില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കെ.ടി. അദീബിന്റെ നിയമനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. മുന്‍ വര്‍ഷങ്ങളിലെ വായ്പാക്രമക്കേടില്‍ നടപടിയെടുക്കുന്നതു തടയാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് നിയമനത്തിനെതിരെ ഹര്‍ജി നല്‍കിയതെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് അഡി. സെക്രട്ടറി വി.ആര്. ദിലീപ്കുമാര് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
കെ.ടി. അദീബിന്റെ നിയമനം; ക്രമക്കേട് ഇല്ലെന്ന് സര്‍ക്കാര്‍
01:21 AM Jun 19, 2019 | Deepika.com