കൊച്ചി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ബന്ധമുള്ള രാഷ്ട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോഎന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
കേസന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം ചോദിച്ചത്. പ്രാദേശിക തലത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളുണ്ടാവാമെങ്കിലും ഉന്നതരുടെ അറിവില്ലാതെ ഇത്തരമൊരു സംഭവം നടക്കുമോയെന്ന് ഡിവിഷന് ബെഞ്ച് സംശയം പ്രകടിപ്പിച്ചു.
ഷുഹൈബ് വധക്കേസ്: രാഷ്ട്രീയ നേതൃത്വത്തിനെതിരേ അന്വേഷണം നടന്നോയെന്നു കോടതി
12:56 AM Jun 19, 2019 | Deepika.com