പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ജനകീയ സമരത്തിനിടെ പഞ്ചായത്ത് ഓഫീസ് താഴിട്ടുപൂട്ടി. ഇന്നലെ രാവിലെ പശ്ചിമകൊച്ചി തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ ജനക്കൂട്ടമാണ് പഞ്ചായത്ത് ഓഫീസ് പൂട്ടിയത്.
ചെല്ലാനം വേളാങ്കണ്ണി തീരത്തുനിന്നു പഞ്ചായത്തിലേക്ക് വന്ന പ്രതിഷേധറാലി തീരദേശ റോഡിൽ പോലീസ് തടഞ്ഞതിനെത്തുടർന്ന് സമരക്കാർ റോഡിലും പഞ്ചായത്ത് ഓഫീസ് മുൻപിലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉപരോധസമരം ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രതിഷേധത്തെത്തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ജീവനക്കാരെ ഓഫീസിനകത്ത് പ്രവേശിപ്പിച്ചില്ല. ഉച്ചയോടെ ജോലിക്കെത്തിയ പഞ്ചായത്ത് ജീവനക്കാർ തിരികെ പോയി.
പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാൻ വന്നവരെ പോലീസ് തടഞ്ഞതു മൂലമാണ് റോഡ് ഉപരോധിച്ചതെന്ന് സമരനേതക്കൾ പറഞ്ഞു.
ചെല്ലാനത്തു പ്രതിഷേധക്കടലിരമ്പി; പഞ്ചായത്ത് ഓഫീസ് സമരക്കാർ പൂട്ടി
01:40 AM Jun 18, 2019 | Deepika.com