കൊച്ചി : നടപടിക്രമം പാലിക്കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സംഭവത്തില്‍ രണ്ടു മാസത്തിനകം അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറോട് നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയില്‍നിന്ന് അനധികൃതമായി തന്റെ പേരു നീക്കിയതിനെതിരേ തിരുവനന്തപുരം ചാല സ്വദേശി എ. സുബൈര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ താമസക്കാരനായ ഹര്ജിക്കാരന് അവിടെനിന്നു താമസം മാറിയെന്ന ബൂത്ത് ലെവല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേര് വോട്ടര്‍പട്ടികയില്‍നിന്നു നീക്കിയതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു. ഹര്‍ജിക്കാരന്റെ പേരു നീക്കിയ ശേഷം പല ഘട്ടങ്ങളിലായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നെന്നും അപ്പോഴൊന്നും പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷന് പറഞ്ഞു.
വോട്ടര്‍പട്ടികയില്‍നിന്ന് പേരു നീക്കിയ സംഭവം: രണ്ടു മാസത്തിനകം അന്വേഷിച്ചു നടപടിയെടുക്കണമെന്ന് കോടതി
01:40 AM Jun 18, 2019 | Deepika.com