ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ച കേസിൽ അമ്മത്തൊട്ടിൽ ജീവനക്കാർക്കെതിരേ കുറ്റം ചുമത്തി
01:31 AM Jun 18, 2019 | Deepika.com
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച കേസിൽ അമ്മത്തൊട്ടിലിലെ ജീവനക്കാർക്കെതിരെ കുറ്റം ചുമത്തി. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഓഗസ്റ്റ് അഞ്ചിന് കേസിന്റെ വിചാരണ ആരംഭിക്കും.തൈക്കാട്ട് ശിശുക്ഷേമ സമിതി ആയ അരുണിമ, അസിസ്റ്റന്റ് നഴ്സ് കം സൂപ്പർവൈസർമാരായ ശാലിനി, ബിന്ദുലേഖ എന്നിവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തിയത്.