കഞ്ചാവുമായി കഞ്ഞിക്കുഴി സ്വദേശി പിടിയിൽ
01:21 AM Jun 18, 2019 | Deepika.com
കുമളി: തമിഴ്നാട്ടിൽനിന്നു കഞ്ചാവുമായി എത്തിയ യുവാവിനെ കുമളി ചെക്ക്പോസ്റ്റിൽ എക്സൈസ് പിടികൂടി. കോട്ടയം കഞ്ഞിക്കുഴി കൊച്ചുപുളിമൂട്ടിൽ ജസൻ (32) ആണ് 1.1 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കന്പത്തുനിന്നു വാങ്ങിയ കഞ്ചാവ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞു കാലുകളിൽ വച്ചുകെട്ടി കടത്താനായിരുന്നു ശ്രമം. തമിഴ്നാട്ടിൽ സ്റ്റാൻഡിൽനിന്നു ഇയാൾ നടന്നുവരുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.