കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ന​പാ​ല​ക​ൻ മ​രിച്ചു

01:21 AM Jun 18, 2019 | Deepika.com
കാ​​​ട്ടി​​​ക്കു​​​ളം: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ന​​​പാ​​​ല​​​ക​​​ൻ മ​​​രി​​​ച്ചു. തോ​​​ൽ​​​പെ​​​ട്ടി വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ താ​​​ത്കാ​​​ലി​​​ക വ​​​നം ​വാ​​​ച്ച​​​ർ ബാ​​​വ​​​ലി തു​​​റ​​​മ്പൂ​​​ർ കോ​​​ള​​​നി​​​യി​​​ലെ കെ​​​ഞ്ച​​​നാ​​​ണ് (46) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലെ ആ​​​ന്‍റി പോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​ന് സ​​​മീ​​​പ​​​ത്തു വ​​​ച്ചാ​​​ണ് കെ​​​ഞ്ച​​​ന് നേ​​​രെ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

കെ​​​ഞ്ച​​​നും ഭാ​​​ര്യ സീ​​​ത​​​യും മ​​​റ്റൊ​​​രു വ​​​നം വാ​​​ച്ച​​​റും ആ​​​ന്‍റി​​​പോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ലേ​​​ക്ക് ന​​​ട​​​ന്നു പോ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്നി​​​ല​​​ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​വ​​​രും ചി​​​ത​​​റി​​​യോ​​​ടി​​​യെ​​​ങ്കി​​​ലും കെ​​​ഞ്ച​​​ൻ ആ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ടു. അ​​​സി​​​സ്റ്റ​​​ന്‍റ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ പി. ​​​സു​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ നേ​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വ​​​ന​​​പാ​​​ല​​​ക​​​സം​​​ഘം രാ​​​ത്രി പ​​ത്ത​​ര​​യോ​​​ടെ കെ​​​ഞ്ച​​​നെ മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​പ്പോ​​​ഴേ​​​ക്കും മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.