തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് കാട്ടി തട്ടിപ്പ് നടത്തിയ കേസ് അടുത്ത മാസം 27ന് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേസിലെ ഏക പ്രതി ബിജു രാധാകൃഷ്ണനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് മജിസ്ട്രേറ്റ് കേസ് നടപടികൾ മാറ്റിവച്ചത്. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കൽനിന്നു പല തവണയായി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത്: കേസ് അടുത്ത മാസം 27ന്
01:21 AM Jun 18, 2019 | Deepika.com