പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
01:13 AM Jun 18, 2019 | Deepika.com
കണ്ണൂര്‍: പ്രസ്ക്ലബിന്റെ സ്ഥാപക പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മരണയ്ക്കായി പത്രപ്രവര്‍ത്തക യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആരോഗ്യ സംബന്ധമായ മികച്ച റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. റിപ്പോർട്ട് 2018 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയാകണം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്ന പത്രത്തിന്റെ ഒരു കോപ്പിയും മൂന്നു ഫോട്ടോകോപ്പികളുമാണ് അയയ്ക്കേണ്ടത്.എന്‍ട്രികള്‍ മാധ്യമ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജൂലൈ ഒന്നുവരെ സ്വീകരിക്കും. വിലാസം: സെക്രട്ടറി, പ്രസ്ക്ലബ്, പ്രസ്ക്ലബ് റോഡ്, കണ്ണൂര്‍-1 .