കൊച്ചി: ധനകാര്യ മാനേജ്മെന്റ് കന്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്കൂൾ ഓഫ് ഇക്കണോമിക്സ് (എച്ച്എസ്എഇ) കൽപിത സർവകലാശാലയായ ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി വോക്) ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആൻഡ് ബിസിനസ് എന്നിവയിലാണ് യുജിസി അംഗീകൃത ത്രിവത്സര കോഴ്സുകൾ . ഈ അക്കാഡമിക് വർഷം തന്നെ കോഴ്സുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനം എന്നതാണ് കോഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് ജോലിയും ലഭിക്കുമെന്ന് ഹെഡ്ജ് ഗ്രൂപ്പ് സിഎംഡി അലക്സ് കെ. ബാബു പറഞ്ഞു.
പരിചയസന്പന്നരായ അധ്യാപകരായിരിക്കും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതെന്ന് ജെയിൻ യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗം ഡീനും ഇൻഡസ്ട്രി ഇന്റർഫേസ് ആൻഡ് കീ പ്രോജക്ട്സ് ഡയറക്ടറുമായ ഡോ. ഈശ്വരൻ അയ്യർ പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ അന്പത് ശതമാനം മാർക്കോടെ പാസായ വിദ്യാർഥികൾക്ക് കോഴ്സിന് അപേക്ഷിക്കാം. 60 സീറ്റുകളാണ് ഓരോ കോഴ്സിനുമുള്ളത്. കോഴ്സിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു.
ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9349512345 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടുകയോ schoolofh edge.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. എച്ച്എസ്എഇ ഡയറക്ടർ ബിനിൽ അലക്സാണ്ടർ, ഹെഡ്ജ് ഗ്രൂപ്പ് സിഒഒ വിനയ് ശശിധരൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പാർട്ണർഷിപ്സ് റീജണൽ മാനേജർ കെ. നന്ദകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്ലസ് ടു കഴിഞ്ഞവർക്കായി ബി വോക് കോഴ്സുകൾ
01:13 AM Jun 18, 2019 | Deepika.com