തിരുവനന്തപുരം: വിവരാവകാശ കമ്മീഷനുമായി നടത്തുന്ന ആശയവിനിമയത്തിനും അപ്പീലുകളും പരാതികളും ദ്രുതഗതിയിൽ തീർപ്പാക്കാനും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും അപ്പീൽ അധികാരികളും ഇ-മെയിൽ വിലാസം സൃഷ്ടിക്കാൻ സർക്കാർ നിർദേശം നൽകി. നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി ഐടി മിഷനുമായി ബന്ധപ്പെട്ട് spio@domain name എന്ന മാതൃകയിൽ ഇ-മെയിൽ വിലാസം തയാറാക്കണം.
സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ എന്നിവർ രൂപീകരിക്കുന്ന ഇ-മെയിൽ വിലാസം വകുപ്പ് മേധാവി സമാഹരിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിവരാവകാശ കമ്മീഷന് ഇ-മെയിൽ: സർക്കുലർ ഇറങ്ങി
01:13 AM Jun 18, 2019 | Deepika.com