കോട്ടയം: ഇന്നലെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന കേരള കോണ്‍ഗ്രസിന്റെ യോഗം യഥാർഥ യോഗമല്ലെന്നും ഫാൻസ് അസോസിയേഷൻ യോഗമാണെന്നും പരിഹസിച്ച് ജോയി ഏബ്രഹാം . ഇന്നലത്തെ യോഗം നിയമവിരുദ്ധമാണ്.
യോഗം വിളിക്കാനുള്ള അധികാരം പാർട്ടി ചെയർമാനാണ്. ഹൈപവർ കമ്മിറ്റിയംഗത്തിനു യോഗം വിളിക്കാൻ അധികാരമില്ല. ഇതിനു സാധുതയുമില്ല. പാർട്ടി ഭരണഘടനപ്രകാരവും ഇന്നലത്തെ യോഗത്തിനു സാധുതയില്ല. സംസ്ഥാന കമ്മിറ്റിയംഗങ്ങളെന്ന പേരിൽ പ്രാദേശിക നേതാക്കളാണ് എത്തിയതെന്നും ജോയി ഏബ്രഹാം കുറ്റപ്പെടുത്തി.
യഥാർഥ യോഗമല്ല: ജോയി ഏബ്രഹാം
01:39 AM Jun 17, 2019 | Deepika.com