പോ​ലീ​സി​ലെ അ​രാ​ജ​ക​ത്വം: മു​ഖ്യ​മ​ന്ത്രി ആ​ഭ്യന്ത​രം ഒ​ഴി​യ​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി

01:39 AM Jun 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​ൽ അ​​​ച്ച​​​ട​​​ക്ക​​​രാ​​​ഹി​​​ത്യ​​​വും അ​​​രാ​​​ജ​​​ക​​​ത്വ​​​വും വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത് വ​​​കു​​​പ്പു മ​​​ന്ത്രി​​​യു​​​ടെ പി​​​ടു​​​പ്പു​​​കേ​​​ടുകൊ​​​ണ്ടാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ഒ​​​ഴി​​​യു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​തെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. മ​​​ന്ത്രി​​​യും എം​​​എ​​​ൽ​​​എ​​​യും പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും സ്ത്രീ​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ നി​​​ൽ​​​ക്കു​​​ന്പോൾ ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള പോ​​​ലീ​​​സുകാർ കാ​​​ണി​​​ക്കു​​​ന്ന വൃ​​​ത്തി​​​കേ​​​ടി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി​​​യും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്നു. ന​​​വോ​​​ത്ഥാ​​​ന വ​​​നി​​​താ ​​​മ​​​തി​​​ൽ നി​​​ർ​​​മി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യ്ക്കു പോ​​​ലും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് സ്ത്രീ​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​കയെന്നും മുല്ലപ്പള്ളി ചോദിച്ചു.