തിരുവനന്തപുരം: പോലീസുകാരനെ മർദിച്ച കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ നേതാവായ കോർപറേഷൻ കൗണ്‍സലറെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പ്രസംഗകനായി ക്ഷണിച്ചതിൽ പോലീസിൽ പ്രതിഷേധം. എസ്ഐ, സിഐ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലാണ് ഐ.പി. ബിനുവിനെ പ്രസംഗകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇന്നു മുതൽ ബുധനാഴ്ച വരെയാണ് സമ്മേളനം. ഇന്നു വൈകുന്നേരം നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിലാണ് ഐ.പി. ബിനുവിനെ പ്രസംഗകനായി ഉൾപ്പെടുത്തിയിട്ടുള്ളത്.
പോലീസുകാരനെ മർദിച്ച വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പംഉൾപ്പെടുത്തിയതിനെതിരേ പോലീസുകാരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രതിഷേധം വ്യാപകമായി.
പോലീസുകാരനെ മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പോലീസ് സംഘടനാ യോഗത്തിലെ പ്രസംഗകനാക്കിയതിൽ പ്രതിഷേധം
12:51 AM Jun 17, 2019 | Deepika.com