കൊച്ചി: ഫിസിക്കൽ മെഡിസിൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (ഐഎപിഎംആർ) കേരള ചാപ്റ്ററിന്റെ 13-ാമത് വാർഷിക സമ്മേളനം റീഹാബ്കോണ് 2019 കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.
പക്ഷാഘാതം, അപകടം തുടങ്ങിയ അത്യാഹിതങ്ങളിൽപ്പെട്ട് തലച്ചോറിനും, നട്ടെല്ലിനും ക്ഷതമേറ്റ് കിടപ്പുരോഗികളാകുമായിരുന്ന നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരുടെ സേവനം സമൂഹത്തിന് അത്യാന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബോൾഗാട്ടി കണ്വൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർമാരായ ഡോ. പ്രദീപ് കുമാർ, ഡോ. ടി.വി. പത്മനാഭൻ, ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. എം.സി. ജയറാം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഡോ. വിശാൽ മർവഹ, ഡോ. എൻ. ജോർജ് ജോസഫ്, ഡോ. പി. സെൽവൻ, ഡോ. എൻ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സമ്മേളനം
12:51 AM Jun 17, 2019 | Deepika.com