കോട്ടയം: നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് (നാഷണൽ യൂണിക് ഐഡന്റിറ്റി നന്പർ) നൽകുന്നതിനുള്ള ബയോമെട്രിക് വിവരശേഖരണം നടത്തുന്ന സ്ഥലങ്ങൾ പുനഃക്രമീകരിച്ചു.
നാളെ മുതൽ ജൂലൈ 31 വരെ സമയം നിശ്ചയിച്ചാണു കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗണ്‍സിൽ രജിസ്ട്രാർ പ്രഫ. വത്സ കെ. പണിക്കർ ഉത്തരവിറക്കിയത്. മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ വിവരശേഖരണം അടുത്തമാസം ആരംഭിക്കും. സ്ഥലങ്ങൾ സംബന്ധിച്ച അറിയിപ്പ് 26നു കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗണ്‍സിൽ പ്രസിദ്ധീകരിക്കും. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യത്തെ മുഴുവൻ രജിസ്ട്രേർഡ് നഴ്സുമാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (എൻയുഐഡി) നൽകുന്നതിനാണു രജിസ്ട്രേഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്. www.nursingcouncil.kerala.gov.in.
ജില്ലാ, സ്ഥലം എന്നക്രമത്തിൽ
തിരുവനന്തപുരം-തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം-കൊല്ലം ജനറൽ ആശുപത്രിക്കു സമീപം ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, പത്തനംതിട്ട-പത്തനംതിട്ട ഇലന്തൂർ ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, ആലപ്പുഴ-ആലപ്പുഴ ഐയണ്‍ ബ്രിഡ്ജ് ജനറൽ ആശുപത്രി ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, കോട്ടയം-ഗാന്ധിനഗർ ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, ഇടുക്കി- മുട്ടം ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, എറണാകുളം-എറണാകുളം ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, തൃശൂർ-തൃശൂർ സെന്റ് തോമസ് കോളജിനുസമീപം ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, പാലക്കാട്-പാലക്കാട് ജില്ലാ ആശുപത്രിയ്ക്കുസമീപം ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, കോഴിക്കോട്-ബീച്ച് റോഡിലെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ. എന്നിവിടങ്ങളിലേക്കാണു വിവരശേഖരണം മാറ്റിയത്.
നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയിൽ കാർഡ്: ബയോമെട്രിക് ശേഖരണ സ്ഥലങ്ങൾ പുനഃക്രമീകരിച്ചു
12:40 AM Jun 16, 2019 | Deepika.com