തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജസ്റ്റീസ് പി.കെ. ഷംസുദീൻ ചെയർമാനായ ജനകീയ സ്വതന്ത്ര ജുഡീഷൽ അന്വേഷണ കമ്മീഷൻ തൈക്കാട് ഗാന്ധിഭവനിൽ വച്ച് രണ്ടു ദിവസത്തെ തെളിവെടുപ്പ് നടത്തി. യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യാ ശ്രമം നടത്തിയ പെണ്‍കുട്ടിയും മൊഴി നൽകാനെത്തി.
കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ, മുൻ മന്ത്രി ബാബു ദിവാകരൻ, കെ.എം. ഷാജഹാൻ, ജ്യോതികുമാർ ചാമക്കാല, ആർ.വി. രാജേഷ്, ആർ. എസ്.ശശികുമാർ, യൂണിവേഴ്സിറ്റി കോളജ് മുൻ പ്രിൻസിപ്പൽ മോളി മെർസലിൻ, ആർ. കുമാർ, ഡോ. ജയകുമാർ, ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിനിധി, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ, എം.ജി സർവകലാശാലയിലെ വിദ്യാർഥികൾ എന്നിവരും മുൻകാല അധ്യാപകരും വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു.
അടുത്ത സിറ്റിംഗ് എറണാകുളത്ത് നടത്തും. ഇനി മൊഴി നൽകുന്നവർക്ക് ഇ- മെയിൽവഴി നൽകാമെന്ന് മെന്പർ സെക്രട്ടറി പ്രഫ. എ.ജി ജോർജ് അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യാ ശ്രമം: തെളിവെടുപ്പ് നടത്തി
12:30 AM Jun 16, 2019 | Deepika.com