കൊച്ചി: കേരളത്തിൽ ബിജെപിയുടെ വളർച്ച സിപിഎം കേന്ദ്ര കമ്മിറ്റിക്കു ബോധ്യപ്പെട്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ബംഗാളിൽ സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണ്.
കേരളത്തിലും ഈ സ്ഥിതി വരുമെന്നും കൊച്ചിയിൽ പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിപ്പോർട്ടിൽ ബിജെപിയുടെ വളർച്ച സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം നിലംപരിശായ അവസ്ഥയിലെത്തിയിട്ടും ബിജെപിക്കു തടയിടാനാണു സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിരോധിക്കാൻ സിപിഎമ്മുകാർ ബിജെപിയിലേക്കു വരുന്നതാണു നല്ലതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ബിജെപിയുടെ വളർച്ച സിപിഎം അംഗീകരിച്ചെന്നു ശ്രീധരൻപിള്ള
12:30 AM Jun 16, 2019 | Deepika.com