ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് അവധി
12:30 AM Jun 16, 2019 | Deepika.com
കോട്ടയം: ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സൊസൈറ്റി പ്രൊവിഡന്റ് ട്രസ്റ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്തെ ഇന്ത്യൻ കോഫി ഹൗസുകൾ ഇന്നു തുറന്നു പ്രവർത്തിക്കില്ല. ട്രസ്റ്റിലേക്ക് മൂന്നു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.