കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അനുരഞ്ജന ചർച്ചകൾ വിവിധ തലങ്ങളിൽ നടക്കുന്പോൾ പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കാൻ ഒരു വിഭാഗം ഇന്ന് യോഗം വിളിച്ചതു നിർഭാഗ്യകരമാണെന്ന് മോൻസ് ജോസഫ് എംഎൽഎ. ഇന്നു ചേരുന്ന യോഗം ഭരണഘടനാവിരുദ്ധമാണെന്നും പാർട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിനു പകരം യോഗം വിളിച്ച് പിളർപ്പുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തലങ്ങളിൽ മധ്യസ്ഥ ചർച്ചകൾ നടക്കുകയും ഇരുവിഭാഗം നേതാക്കളുടെ ഭാഗത്തു നിന്ന് അനുയോജ്യമായ തീരുമാനങ്ങൾ ഉണ്ടാകുകയും ചെയ്തതാണ്. ഇതിനെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അംഗീകരിച്ചതുമാണെന്നും മോൻസ് ജോസഫ് പറഞ്ഞു.
യോഗം വിളിച്ചതു നിർഭാഗ്യകരം: മോൻസ് ജോസഫ്
12:09 AM Jun 16, 2019 | Deepika.com