ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്രംതന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡംഗം കെ.പി.ശങ്കരദാസ് എന്നിവർ ദർശനത്തിന് എത്തിയിരുന്നു.
ഇന്നു രാവിലെ നട തുറന്ന് നിർമാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകം.ശേഷം മഹാ ഗണപതിഹോമവും പതിവ് പൂജകളും നടക്കും. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും. 20 നു സഹസ്രകലശാഭിഷേകം നടക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ശബരിമല ക്ഷേത്രനട തുറന്നു
12:09 AM Jun 16, 2019 | Deepika.com