തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്പെൻഷൻ സർക്കാർ വീണ്ടും നീട്ടി. റിവ്യു കമ്മിറ്റിയുടെ ശിപാർശ പ്രകാരം ആറു മാസത്തേക്കാണു സസ്പെൻഷൻ. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങുന്നതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ ജേക്കബ് തോമസിനെതിരേ വിജിലൻസ് അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്നു വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണു നടപടി.
കഴിഞ്ഞ ഒന്നര വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്.
ജേക്കബ് തോമസിന്റെ സസ്പെൻഷൻ വീണ്ടും നീട്ടി
11:54 PM Jun 15, 2019 | Deepika.com