എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ചി​കി​ത്സയ്​ക്കാ​യി എ​ടു​ത്ത വാ​യ്പ എ​ഴു​തി​ത്തള്ളൽ: കോടതി നി​ല​പാ​ടു തേടി

11:54 PM Jun 15, 2019 | Deepika.com
കൊ​​​ച്ചി: എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ ദു​​​രി​​​ത​​ബാ​​​ധി​​​ത​​​നാ​​​യ മ​​​ക​​​നെ ചി​​​കി​​​ത്സി​​​ക്കാ​​​ന്‍ പി​​​താ​​​വ് എ​​​ടു​​​ത്ത വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ഹ​​​ര്‍​ജി 24നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

കാ​​​സ​​​ര്‍​ഗോ​​​ഡ് പെ​​​ര്‍​ള സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍നി​​​ന്നു മ​​​ക​​​ന്‍റെ ചി​​​കി​​​ത്സ​​യ്​​​ക്കു​​​വേ​​​ണ്ടി 2013-ൽ എ​​​ടു​​​ത്ത 10,000 രൂ​​​പ വാ​​​യ്പ​​യു​​ടെ തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​യ​​​ണ​​​മെ​​​ന്നും വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എം. ​​​വാ​​​സു​​​ദേ​​​വ നാ​​​യി​​​ക് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. മ​​​ക​​​ന്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ 2017 -മ​​​രി​​​ച്ചു.

എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ ഇ​​​ര​​​ക​​​ളു​​​ടെ വാ​​​യ്പാ കു​​​ടി​​​ശി​​​ക​​​ക​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന ആ​​​നു​​​കൂ​​​ല്യം 2011 -നു ​​​മു​​​മ്പു​​​ള്ള വാ​​​യ്പ​​​ക​​​ള്‍​ക്കാ​​​ണ് അനു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നാണു ബാങ്കിന്‍റെ വാദം.