തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽ മൗവാസാത്ത് ആശുപത്രിയിൽ ഐടി യോഗ്യതയുള്ള ഉദ്യോഗാർഥികളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 22നും 40നും ഇടയിൽ പ്രായമുള്ള ബിഇ/ബിടെക്/ബിഎസ്സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്മാർക്കാണ് അവസരം.
ശമ്പളം 6000 സൗദി റിയാൽ മുതൽ 7000 സൗദി റിയാൽ വരെ (ഏകദേശം 1.10 ലക്ഷം മുതൽ 1.30 ലക്ഷം വരെ) ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ healthsector.norkagmail.com ൽ 22നു മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്നും) ലഭിക്കും.
ഐടി യോഗ്യതയുള്ളവർക്ക് സൗദി അറേബ്യയിൽ തൊഴിലവസരം
11:28 PM Jun 15, 2019 | Deepika.com