സ്‌​പോ​ട്ട് ദ ​ടാ​ല​ന്‍റ് പ​ദ്ധ​തി സ്‌​കോ​ള​ർ​ഷി​പ്പ്

11:28 PM Jun 15, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ൽ നി​​​ന്നു ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ച​​​വ​​​രും അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട (ഒ​​​ഇ​​​സി)​​​മാ​​​ത്രം, മു​​​ന്നോ​​​ക്ക/​​​പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മ​​​റ്റു ജാ​​​തി​​​ക്കാ​​​ർ അ​​​ർ​​​ഹ​​​ര​​​ല്ല) സ​​​മ​​​ർ​​ഥ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്നു.

2019 മാ​​​ർ​​​ച്ചി​​​ൽ നാ​​​ലാം ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ക​​​യും എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​ഗ്രേ​​​ഡ് നേ​​​ടു​​​ക​​​യും ചെ​​​യ്ത മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 100 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ത്താം ക്ലാ​​​സ്‌​​​വ​​​രെ പ​​​ഠ​​​ന മി​​​ക​​​വ് തു​​​ട​​​രു​​​ന്ന​​​പ​​​ക്ഷം എ​​​ല്ലാ വ​​​ർ​​​ഷ​​​വും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. അ​​​ഞ്ച് മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം 3000 രൂ​​​പ​​​യും എ​​​ട്ടു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം 4000 രൂ​​​പ​​​യു​​​മാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്. കൂ​​​ടാ​​​തെ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ്, അ​​​ഭി​​​രു​​​ചി നി​​​ർ​​​ണ​​​യം, വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​നം, പൊ​​​തു​​​വി​​​ജ്ഞാ​​​നം, നേ​​​തൃ​​​ത്വ പാ​​​ട​​​വ പ​​​രി​​​ശീ​​​ല​​​നം, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​നം, മാ​​​ന​​​സി​​​ക വി​​​ക​​​സ​​​നം, ക​​​മ്പ്യൂ​​​ട്ട​​​ർ പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​ഠ​​​ന ക്യാ​​​മ്പു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

ജാ​​​തി, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, നാ​​​ലാം ക്ലാ​​​സി​​​ലെ അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം 15ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​മു​​​മ്പ് പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ, കോ​​​ട്ട​​​യം - 686 001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫോ​​​മു​​​ക​​​ൾ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0481 - 2564304