ഇന്ത്യ സ്റ്റാർ പ്രൗഡ് അവാർഡ് ഡോ. നിഷയ്ക്ക്
11:28 PM Jun 15, 2019 | Deepika.com
കൊച്ചി: മികച്ച സാമൂഹ്യസേവനത്തിനുള്ള ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ 2019ലെ ഇന്ത്യ സ്റ്റാർ പ്രൗഡ് അവാർഡ് കൊടുങ്ങല്ലൂർ ആനപ്പുഴ സ്വദേശി ഡോ. പി.എം. നിഷയ്ക്ക്. അശരണര്‍ക്കും അനാഥർക്കും രോഗികൾക്കുമിടയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആദിവാസി മേഖലകളിലെ പ്രവത്തനങ്ങൾ, പ്രളയസമയത്തു നടത്തിയ രക്ഷാപ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഈ വിഭാഗത്തിൽ കേരളത്തിൽനിന്നു പരിഗണിച്ച ഏക വ്യക്തിയാണ് ഡോ. നിഷ. പൈതൃക എന്ന പേരിൽ ഇവർ ഇലക്ട്രോ ഹോമിയോപ്പതി ക്ലിനിക്ക് നടത്തിവരുന്നു.