ചിറ്റാരിക്കാൽ: വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ മലയാളി അധ്യാപകന് അവാർഡ്. കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിനടുത്തുള്ള ഇരുപത്തഞ്ച് സ്വദേശി സജി സെബാസ്റ്റ്യനാണ് അവാർഡിന് അർഹനായത്.
അമേരിക്കയിലെ ന്യൂമെക്സിക്കോ സ്കൂൾ ബോർഡ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികളുടെ നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികൾക്ക് നൽകുന്ന എക്സലൻസ് ഇൻ സ്റ്റുഡന്റ് അച്ചീവ്മെന്റ് അവാർഡിനാണ് സജി സെബാസ്റ്റ്യൻ അർഹനായത്. ന്യൂമെക്സിക്കോയിൽ ഗാലപ് മക് കിൻലി കൗണ്ടി പബ്ലിക് സ്കൂളിൽ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്ര അധ്യാപകനാണ്. ഭാര്യ: ദീപ്തി (നഴ്സ്, അരിസോണ, യുഎസ്എ). മക്കൾ: ആൻസണ്ബെർട്ട്, ആൻബ്രൈറ്റി, ആൻബ്രിറ്റ.
ചിറ്റാരിക്കാൽ സ്വദേശിക്ക് അമേരിക്കയിൽ അവാർഡ്
11:28 PM Jun 15, 2019 | Deepika.com